ഗുജറാത്തിലെ കച്ചിൽ‍ 11 പാക്കിസ്ഥാൻ ബോട്ടുകൾ‍ പിടികൂടി ബിഎസ്എഫ്


ഗുജറാത്തിലെ കച്ച്‌ സമുദ്രാതിർ‍ത്തിയിൽ‍നിന്ന് 11 പാക്കിസ്ഥാൻ ബോട്ടുകൾ‍ പിടികൂടിയത് ബിഎസ്എഫിന്റെ നിർ‍ണ്ണായക ഇടപെടലിന് ഒടുവിൽ‍. ബിഎസ്‌എഫ് ബുധനാഴ്ച രാത്രിയിൽ‍ നടത്തിയ പരിശോധനയിലാണ് പാക്ക് മത്സ്യബന്ധന ബോട്ടുകൾ‍ എന്ന രീതിയിലുള്ള ഭീകരരെ പിടികൂടിയത്. മറഞ്ഞിരിക്കുന്ന പാക്കിസ്ഥാൻ സ്വദേശികളെ കണ്ടെത്താൻ വ്യോമസേനയുടെ ഹെലികോപ്റ്ററിൽ‍ മൂന്നു സംഘങ്ങളായി തിരിഞ്ഞാണ് തിരച്ചിൽ‍.

കമാൻഡോകളും പങ്കെടുത്തു. അട്ടിമറിക്ക് എത്തിയവരാണ് ബോട്ടിലുള്ളതെന്നാണ് സംശയം. വിശദ ചോദ്യം ചെയ്യലിന് ശേഷം മാത്രമേ ഇക്കാര്യത്തിൽ‍ വ്യക്തത വരൂ. സമുദ്രാതിർ‍ത്തി ലംഘിച്ച ബോട്ടുകളാണ് പിടികൂടിയത്. ബോട്ടിലുണ്ടായിരുന്ന മത്സ്യത്തൊഴിലാളികളെ കസ്റ്റഡിയിൽ‍ എടുത്തു. പരിശോധന തുടരുന്നതായി ബിഎസ്‌എഫ് അറിയിച്ചു. ചതുപ്പ് മേഖലയിലാണ് മത്സ്യത്തൊഴിലാളികൾ‍ കടന്നു കയറിയത്. ഇവിടെ ഇവർ‍ ഒളിച്ചിരുന്നിരുന്നു. ഈ മേഖലയാകെ കമാൻഡോകൾ‍ വളഞ്ഞിട്ടുണ്ട്.

മുംബൈ മോഡൽ‍ ആക്രമണങ്ങൾ‍ ലക്ഷ്യമിട്ട് എത്തിയവരാണ് കച്ചിൽ‍ കുടുങ്ങിയതെന്നാണ് സൂചന. അതുകൊണ്ട് തന്നെ എല്ലാവരേയും പിടിക്കും വരെ സൈനിക നടപടികൾ‍ തുടരും. ഗുജറാത്തിലെ കച്ച്‌ ജില്ലയിലെ ഹരാമിനല്ല മേഖലയിൽ‍ ബുധനാഴ്ച പാക്കിസ്ഥാൻ മത്സ്യബന്ധന ബോട്ടുകളും മത്സ്യത്തൊഴിലാളികളും നുഴഞ്ഞുകയറിയിതായി ബിഎസ്‌എഫിന് വിവരം ലഭിച്ചിരുന്നു. തുടർ‍ന്ന് ബിഎസ്‌എഫിന്റെ നേതൃത്വത്തിൽ‍ നടത്തിയ വ്യാപക തിരച്ചിലിലാണ് 11 ബോട്ടുകൾ‍ പിടിച്ചെടുത്തത്. ഇനി ആരെങ്കിലുമുണ്ടോ എന്നും പരിശോധിക്കുന്നുണ്ട്. സമുദ്രത്തിലും മറ്റും ഇടപെടൽ‍ നടത്താൻ കഴിയുന്ന പ്രത്യേക പരിശീലനം നേടിയ കമാൻഡോകളെയാണ് ഓപ്പറേഷന് വിനിയോഗിച്ചിട്ടുള്ളത്.

ചതുപ്പ് നിലങ്ങളിൽ‍ ഒളിഞ്ഞിരിക്കുന്ന പാക് സ്വദേശികൾ‍ എന്ന് കരുതപ്പെടുന്ന മത്സ്യത്തൊഴിലാളികൾ‍ക്ക് വേണ്ടി 300 ചതുരശ്ര കിലോ മീറ്ററിൽ‍ ബിഎസ്‌എഫ് തിരച്ചിൽ‍ ശക്തമാക്കി. ഗുജറാത്തിലെ കച്ച്‌ മേഖലയിൽ‍ പാക് മത്സ്യബന്ധന ബോട്ടുകളും മത്സ്യത്തൊഴിലാളികളുടേയും നുഴഞ്ഞു കയറ്റം ഇന്നലെ കണ്ടെത്തിയിരുന്നു. ഇതിന് പിന്നാലെയാണ് ബിഎസ്‌എഫിന്റെ നേതൃത്വത്തിൽ‍ വലിയ തോതിലുള്ള തിരച്ചിൽ‍ നടത്തിയത്.

വ്യോമ സേനയുടെ ഹെലികോപ്ടറുകളിലായി മൂന്ന് സംഘങ്ങളായി തിരിഞ്ഞാണ് തിരച്ചിൽ‍ നടത്തുന്നത്.

You might also like

Most Viewed