മകനെ ഫോൺ വിളിച്ചു വരുത്തി കൊന്നു; ഗുരുതര ആരോപണങ്ങളുമായി അനീഷിന്റെ മാതാപിതാക്കൾ‍


തിരുവനന്തപുരം

പേട്ടയിൽ‍ അനീഷിന്റെ കൊലപാതകത്തിൽ‍ ഗുരുതര ആരോപണങ്ങളുമായി കുടുംബം. സൈമൺ ലാലിനു അനീഷിനോടു മുൻ വൈരാഗ്യമുണ്ടായിരുന്നുയെന്നും പെൺകുട്ടി അച്ഛൻ കൂഴപ്പക്കാരനാണെന്നു പറഞ്ഞിരുന്നുയെന്നും യുവാവിന്റെ മാതാപിതാക്കൾ‍ ആരോപിച്ചു. മകനെ വിളിച്ചു വരുത്തി കൊലപ്പെടുത്തുകയായിരുന്നുയെന്നു അവർ‍ പറഞ്ഞു.

‘അവർ‍ അവനെ വിളിച്ചു വരുത്തി. വീട്ടിൽ‍ പ്രശ്‌നമാണ്,വീട്ടിൽ‍ വരണം ഞങ്ങൾ‍ പ്രശ്‌നത്തിൽ‍പ്പെട്ടിരിക്കുകയാണ് എന്നു പറഞ്ഞ് കോൾ‍ വന്നു. അങ്ങനെയായിരിക്കാം അവൻ അവിടെ പോയത്. കോൾ‍ വരാതെ അവൻ അവിടെ പോകത്തില്ല. മോളോ അമ്മയോ ആണ് വിളിച്ചത്. അല്ലാതെ അവൻ പോകത്തില്ല. നൂറ്റൊന്നു ശതമാനവും അവൻ പോകത്തില്ല ’, അനീഷിന്റെ മാതാപിതാക്കൾ‍ പറഞ്ഞു.

ഇന്നലെയാണ് അനീഷിനെ കൊലപ്പെടുുത്തിയത്. കളളനാണെന്നു കരുതി സ്വയരക്ഷയ്ക്കാണ് കത്തികൊണ്ടു കുത്തിയതെന്നു പ്രതിയുടെ മൊഴി. കേസിലെ പ്രികളായ സൈമണും ഭാര്യയും മകളുടെയും മൊഴികൾ‍ പോലീസ് രേഖപ്പെടുത്തിയിട്ടുണ്ട്.

You might also like

  • Straight Forward

Most Viewed