സിനിമ, സീരിയൽ നടൻ ജി.കെ. പിള്ള അന്തരിച്ചു

തിരുവനന്തപുരം
സിനിമ, സീരിയൽ നടൻ ജി.കെ. പിള്ള (97) അന്തരിച്ചു. വില്ലൻവേഷങ്ങളിലൂടെയാണ് അദ്ദേഹം ശ്രദ്ധേയനായത്. ആറു പതിറ്റാണ്ടിലേറെ അഭിനയരംഗത്ത് സജീവമായിരുന്ന അദ്ദേഹം 325ലധികം മലയാള സിനിമകളിൽ അഭിനയിച്ചിട്ടുണ്ട്. 1954ൽ പുറത്തിറങ്ങിയ സ്‌നേഹസീമയാണ് ആദ്യ ചിത്രം. അശ്വമേധം, ആരോമൽ ഉണ്ണി, ചൂള, ആനക്കളരി തുടങ്ങി കാര്യസ്ഥൻ വരെ ഒട്ടേറെ സിനിമകളിൽ ശ്രദ്ധേയ വേഷങ്ങൾ ചെയ്തു. 13 വർഷം സൈന്യത്തിൽ സേവനം അനുഷ്ഠിച്ചിട്ടുണ്ട്.