ഫ്രണ്ട്സ് ഓഫ് ബഹ്റൈനും, ലൈറ്റ് ഓഫ് കൈന്‍ഡ്നെസ്സും സംയുക്തമായി മെഡിക്കൽ ക്യാമ്പ് ആരംഭിച്ചു
മനാമ
ബഹ്റൈന്‍ ദേശീയ ദിനാഘോഷങ്ങളുടെ ഭാഗമായി ഫ്രണ്ട്സ് ഓഫ് ബഹ്റൈനും, ലൈറ്റ് ഓഫ് കൈന്‍ഡ്നെസ്സും ചേര്‍ന്ന് അല്‍ ഹിലാല്‍ ഹോസ്പിറ്റലുമായി സഹകരിച്ച് മെഗാ മെഡിക്കല്‍ ക്യാമ്പ് ആരംഭിച്ചു. ഒരാഴ്ചയോളം നീണ്ടു നില്‍ക്കുന്ന ക്യാംപിന്‍റെ ഉത്ഘാടന ചടങ്ങില്‍ ഫ്രണ്ട്സ് ഓഫ് ബഹ്റൈന്‍ പ്രസിഡണ്ട് എഫ്.എം.ഫൈസല്‍ അദ്ധ്യക്ഷത വഹിച്ചു. ഐ.സി.ആര്‍.എഫ് ചെയര്‍മാന്‍ ഡോക്ടര്‍ ബാബു രാമചന്ദ്രന്‍ ക്യാമ്പ് ഉത്ഘാടനം ചെയ്തു. ലൈറ്റ് ഓഫ് കൈന്‍ഡ്നെസ്സ് ഭാരവാഹികളായ സയ്യിദ് ഹനീഫ്, യൂസുഫ്, സാമൂഹ്യ പ്രവര്‍ത്തകരായ കെ.ടി.സലീം,റഫീക്ക് അബ്ദുള്ള ,അനില്‍ യു.കെ, നൗഷാദ് മഞ്ഞപ്ര, ഷംസ് കൊച്ചിന്‍, സുനില്‍ പടവ്, അല്‍ ഹിലാല്‍ പ്രതിനിധികളായ ലിജോയ് ചാലക്കല്‍, പ്യാരിലാല്‍ എന്നിവര്‍ ആശംസകള്‍ നേർന്നു. ഫ്രണ്ട്സ് ഓഫ് ബഹ്റൈന്‍ മെഡിക്കല്‍ വിഭാഗം കണ്‍വീനര്‍ മണികുട്ടനെ ചടങ്ങില്‍ ആദരിച്ചു. ജനറല്‍ സെക്രട്ടറി ജ്യോതിഷ് പണിക്കര്‍ സ്വാഗതവും ട്രഷറര്‍ ഷൈജു കന്‍പ്രത്ത് നന്ദിയും പറഞ്ഞു. ക്യാമ്പിൽ റെജിസ്റ്റർ ചെയ്യാൻ ആഗ്രഹിക്കുന്നവർക്ക് 66398499 അല്ലെങ്കിൽ 36221399 എന്നീ നമ്പറുകളിൽ ബന്ധപ്പെടാവുന്നതാണ്.
