മുഖ്യമന്ത്രി പിണറായി വിജയനെ പുകഴ്ത്തി ശശി തരൂർ


തിരുവനന്തപുരം: മുഖ്യമന്ത്രി പിണറായി വിജയനെ പുകഴ്ത്തി ശശി തരൂർ എംപി. കേരളത്തെ വ്യവസായ സൗഹൃദമാക്കാൻ മുഖ്യമന്ത്രി ശ്രമിക്കുകയാണെന്നും മുഖ്യമന്ത്രിയുടെ ശ്രമങ്ങളെ അഭിനന്ദിക്കുന്നതായും തിരുവനന്തപുരത്തെ ലുലു മാൾ ഉദ്ഘാടന വേദിയിൽ തരൂർ വ്യക്തമാക്കി. കേരളത്തിന്‍റെ വികസനത്തിന് തടസം നിൽക്കുന്ന കാര്യങ്ങളെ മാറ്റാനാണ് മുഖ്യമന്ത്രി ശ്രമിക്കുന്നത്. വ്യവസായങ്ങളെ ധൈര്യപൂർവം അദ്ദേഹം സ്വീകരിക്കുകയാണ്. 

താനും വികസനത്തിനു വേണ്ടി നിൽക്കുന്ന വ്യക്തിയാണെന്നും തരൂർ പറഞ്ഞു. കെ റയിൽ‍ വിഷയത്തിൽ‍ സംസ്ഥാന സർ‍ക്കാരിനെതിരേ പ്രത്യക്ഷ സമരത്തിന് പ്രതിപക്ഷം തയാറെടുക്കവെ കഴിഞ്ഞ ദിവസം ശശി തരൂർ‍ വ്യത്യസ്ത നിലപാട് സ്വീകരിച്ച് രംഗത്തെത്തിയിരുന്നു. യുഡിഎഫ് എംപിമാർ നൽകിയ നിവേദനത്തിൽ തരൂർ ഒപ്പുവച്ചില്ല. ഇതിന്‍റെ സാമൂഹ്യ പ്രശ്നങ്ങൾ, പരിസ്ഥിതി പ്രശ്നങ്ങൾ, സാന്പത്തിക ബാധ്യത എന്നിവ കൂടുതൽ പഠനവും കൂടിയാലോചനയും വേണ്ട കാര്യമായ പ്രശ്നങ്ങളാണ്. അതുകൊണ്ടുതന്നെ ഈ വിഷയം കൃത്യമായും പഠിക്കാനും ചർച്ച ചെയ്യാനും സർക്കാർ ഒരു ഫോറം രൂപീകരിക്കണമെന്നും ശശി തരൂർ പറയുന്നു.

You might also like

Most Viewed