ഒമിക്രോൺ സ്ഥിരീകരിച്ച ആൾ കറങ്ങി നടന്നു; കേരളത്തിൽ ജാഗ്രതാ നിർദ്ദേശം


കൊച്ചി: സംസ്ഥാനത്തെ ഒമിക്രോൺ നിരീക്ഷണത്തിൽ വൻ പാളിച്ച. കൊച്ചിയിൽ ഒമിക്രോൺ സ്ഥിരീകരിച്ച കോംഗോയിൽ നിന്നെത്തിയയാൾ സ്വയം നിരീക്ഷണ നിർദേശം ലംഘിച്ചു കറങ്ങി നടന്നു. നിരീക്ഷണ സമയത്ത് ഹോട്ടലുകളിലും റസ്റ്റോറന്‍റുകളിലുമാണ് ഇയാൾ പോയത്. രോഗിക്ക് നിരവധി പേരുമായി സന്പർക്കമുണ്ടെന്നും സന്പർക്ക പട്ടിക വിപുലമാണെന്നും ആരോഗ്യവകുപ്പ് അറിയിച്ചു. 

എല്ലാ ജില്ലകളിലും ജാഗ്രതാ നിർദേശം നൽകിയിട്ടുണ്ട്. രോഗിയുടെ റൂട്ട് മാപ്പ് തയാറാക്കുമെന്നും അധികൃതർ അറിയിച്ചു.  കോംഗോ ഹൈറിസ്ക് രാജ്യമല്ലാത്തതിനാൽ സ്വയം നിരീക്ഷണത്തിൽ പോകാൻ അനുവദിക്കുകയായിരുന്നുവെന്നാണ് ആരോഗ്യവകുപ്പ് നൽകുന്ന വിശദീകരണം. വെള്ളി, ശനി ദിവസങ്ങളിൽ പ്രത്യേക വാക്സിനേഷൻ യജ്ഞം നടത്തുമെന്നും ആരോഗ്യവകുപ്പ് അറിയിച്ചു.

You might also like

  • Lulu Exchange
  • Straight Forward

Most Viewed