മയക്കുമരുന്നുമായി സിനിമ−സീരിയൽ താരം അറസ്റ്റിൽ

വയനാട്: അതിമാരക മയക്കുമരുന്നുമായി സിനിമ−സീരിയൽ താരം അറസ്റ്റിൽ. എറണാകുളം കമടക്കുടി മൂലന്പള്ളി പനക്കൽ വീട്ടിൽ പി.ജെ. ഡെൻസൺ(44)ആണ് അറസ്റ്റിലായത്. വൈത്തിരി പോലീസ് ആണ് ഇയാളെ അറസ്റ്റ് ചെയ്തത്. ഇയാളുടെ കൈയിൽനിന്ന് 0.140ഗ്രാം എൽഎസ്ഡി സ്റ്റാന്പുകൾ കണ്ടെടുത്തു. രഹസ്യ വിവരത്തെ തുടർന്നു വൈത്തിരി എസ്ഐ ഇ. രാംകുമാറും സംഘവും വയനാട് പോലീസ് മേധാവിയുടെ ലഹരി വിരുദ്ധ സേനാംഗങ്ങളും നാർക്കോട്ടിക് സെൽ ഡിവൈഎസ്പി രജികുമാറിന്‍റെ നേതൃത്വത്തിലാണ് പരിശോധന നടത്തിയത്.
ഓർമ്മ ശക്തിയെ സാരമായി ബാധിക്കുന്ന അതിമാരക മയക്കുമരുന്നാണ് എൽഎസ്ഡി സ്റ്റാന്പുകൾ. 40,000 രൂപയോളം വില വരുന്നതാണിത്. ഇയാൾക്കെതിരെ എൻഡിപിഎസ് വകുപ്പ് പ്രകാരം കേസ് രജിസ്റ്റർ ചെയ്തിട്ടുണ്ട്.