പോത്തൻകോട് സുധീഷിന്റെ കൊലപാതകം; ആറു പേരുടെ അറസ്റ്റ് രേഖപ്പെടുത്തി

തിരുവനന്തപുരം: പോത്തൻകോട് പട്ടാപ്പകൽ യുവാവിനെ ക്രൂരമായി വെട്ടിക്കൊലപ്പെടുത്തിയ സംഭവത്തിൽ ആറു പേരുടെ അറസ്റ്റ് പോലീസ് രേഖപ്പെടുത്തി. സച്ചിന്‍, അരുണ്‍, സൂരജ്, ഷിബിന്‍, ജിഷ്ണു, ശ്രീനാഥ് എന്നിവരുടെ അറസ്റ്റാണ് രേഖപ്പെടുത്തിയത്. കേസിൽ ഇതുവരെ ഒന്‍പത് പേരെയാണ് പോലീസ് അറസ്റ്റ് ചെയ്തത്. കൊലയ്ക്ക് ഉപയോഗിച്ച ആയുധങ്ങൾ പോലീസ് കണ്ടെത്തി.
കൊല്ലപ്പെട്ട സുധീഷിന്‍റെ ഉറ്റ അനുയായി ആയിരുന്നു ഷിബിന്‍. ഇയാളാണ് അക്രമികൾക്ക് സുധീഷിന്‍റെ വീട് കാണിച്ചുകൊടുത്തത്. കേസിലെ മുഖ്യപ്രതികളായ രാജേഷ്, ഉണ്ണി, ശ്യാം എന്നിവരെ ഇതുവരെയും പിടികൂടാനായിട്ടില്ല. ഇവരെ കണ്ടെത്താനുള്ള അന്വേഷണം പുരോഗമിക്കുകയാണ്.