ന്യൂനപക്ഷ വിദ്യാർ‍ത്ഥി സ്‌കോളർ‍ഷിപ്പ്; ഹൈക്കോടതി വിധി സ്റ്റേ ചെയ്യാതെ സുപ്രീംകോടതി


ന്യൂഡൽഹി: ന്യൂനപക്ഷ വിദ്യാർ‍ത്ഥി സ്‌കോളർ‍ഷിപ്പിലെ 80:20 അനുപാതം റദ്ദാക്കിയ ഹൈക്കോടതി വിധി സ്റ്റേ ചെയ്യാതെ സുപ്രീംകോടതി. എതിർ‍ കക്ഷികൾ‍ക്ക് നോട്ടിസ് അയച്ച സുപ്രീംകോടതി നാലാഴ്ചയ്ക്കകം മറുപടി നൽ‍കാൻ നിർ‍ദേശം നൽ‍കി.

ന്യൂനപക്ഷ സ്‌കോളർ‍ഷിപ്പിലെ 80 ശതമാനം മുസ്ലിമുകൾ‍ക്കും, 20 ശതമാനം ക്രൈസ്തവർ‍ക്കും എന്ന അനുപാതമാണ് ഹൈക്കോടതി റദ്ദാക്കിയത്. 

സ്‌കോളർ‍ഷിപ്പുകൾ‍ ജനസംഖ്യാനുപാതികമായി നൽ‍കണമെന്നും ഹൈക്കോടതി നിർ‍ദേശിച്ചിരുന്നു. വിധിക്കെതിരെ സർ‍ക്കാരിന് പുറമെ മൈനോറിറ്റി ഇന്ത്യന്‍സ് പ്ലാനിങ് ആന്റ് വിജിലന്‍സ് കമ്മിഷന്‍ ട്രസ്റ്റും, എംഎസ്എം സംസ്ഥാന സമിതിയുമാണ് സുപ്രീംകോടതിയെ സമീപിച്ചത്.

You might also like

  • Arjun Chess Accademy
  • Lulu Exchange
  • NEC
  • Straight Forward

Most Viewed