നോക്കുകൂലി സന്പ്രദായം കേരളത്തിൽ നിന്നും തുടച്ചു നീക്കണമെന്ന് ഹൈക്കോടതി


കൊച്ചി: നോക്കുകൂലി സന്പ്രദായം കേരളത്തിൽ നിന്നും തുടച്ചു നീക്കണമെന്ന് ഹൈക്കോടതി. ജസ്റ്റീസ് ദേവൻ രാമചന്ദ്രൻ‍ അദ്ധ്യക്ഷനായ സിംഗിൾ‍ ബെഞ്ചാണ് നോക്കുകൂലിക്കെതിരെ കടുത്ത വിമർ‍ശനമുന്നയിച്ചത്. ട്രേഡ് യൂണിയനുകൾ‍ നടത്തുന്ന ഭീഷണിയിൽ‍ നിന്നും പോലീസ് സംരക്ഷണം ആവശ്യപ്പെട്ട് കൊല്ലം സ്വദേശി ടി.കെ സുന്ദരേശൻ നൽ‍കിയ ഹർ‍ജി പരിഗണിക്കുകയായിരുന്നു കോടതി.  നോക്കുകൂലി സന്പ്രദായം കേരളത്തിൽ‍ നിന്നും തുടച്ചു നീക്കണമെന്നും നോക്കുകൂലി ചോദിക്കുന്നവർ‍ക്കെതിരെ കൊടിയുടെ നിറം നോക്കാതെ നടപടി സ്വീകരിക്കണമെന്നും കോടതി ആവശ്യപ്പെട്ടു. 

കേരളത്തിലേക്ക് വരാൻ നിക്ഷേപകർ‍ ഭയക്കുന്നുവെന്നും ഈ സാഹചര്യം മാറണമെന്നും കോടതി ഓർ‍മിപ്പിച്ചു. കേരളത്തിൽ‍ മിലിറ്റന്‍റ് ട്രേഡ് യൂണിയനിസം നടക്കുന്നുണ്ടെന്നും കോടതി വിലയിരുത്തി. തൊഴിലുടമ തൊഴിൽ‍ നിഷേധിച്ചാൽ‍ ചുമട്ടുതൊഴിലാളി തൊഴിൽ‍ബോർ‍ഡിനെയാണ് സമീപിക്കേണ്ടത്. തൊഴിൽ‍ നിഷേധത്തിനുള്ള പ്രതിവിധി അക്രമമല്ല. വിഎസ്എസ്‌സിയിലേക്കുള്ള ചരക്കുകൾ‍ തടഞ്ഞത് കേരളത്തിന് നാണക്കേടുണ്ടാക്കിയെന്നും ഹൈക്കോടതി ചൂണ്ടിക്കാട്ടി.

You might also like

Most Viewed