സിദ്ദുവും മൂന്ന് പഞ്ചാബ് മന്ത്രിമാരും കസ്റ്റഡിയിൽ


ന്യൂഡൽഹി: ഉത്തർപ്രദേശിൽ കർഷകരെ കാറിടിച്ച് കൊലപ്പെടുത്തിയ സംഭവത്തിൽ പ്രതിഷേധിച്ച് മാർച്ച് നടത്തിയ പഞ്ചാബ് കോൺ‍ഗ്രസ് അദ്ധ്യക്ഷൻ നവ്ജ്യോത് സിംഗ് സിദ്ദു കസ്റ്റഡിയിൽ. ഉത്തർപ്രദേശിന്‍റെ അതിർത്തിയിൽനിന്നാണ് സിദ്ദുവിനെ കസ്റ്റഡിയിലെടുത്തത്. പഞ്ചാബിൽനിന്നും ഉത്തർപ്രദേശിലെ ലഖിംപുരിലേയ്ക്കായിരുന്നു മാർച്ച്. സിദ്ദുവിന് പുറമേ മൂന്ന് പഞ്ചാബ് മന്ത്രിമാരെയും സഹറൻപുരിൽനിന്നും കസ്റ്റഡിയിലെടുത്തു. 

ഇവരെ സർസാവ എയർഫോഴ്സ് േസ്റ്റഷനിലേക്ക് കൊണ്ടുപോയി. ഉത്തർപ്രദേശ്−ഹരിയാന അതിർത്തിയിൽ നൂറുകണക്കിന് പ്രവർത്തകർ സിദ്ദുവിനൊപ്പം മാർച്ചിൽ പങ്കെടുക്കുകയും മുദ്രാവാക്യം മുഴക്കുകയും ചെയ്തു.

You might also like

  • Straight Forward

Most Viewed