പ്ലസ് വൺ സീറ്റ് ക്ഷാമം പരിഹരിക്കണമെന്ന് കെ.കെ. ശൈലജ ടീച്ചർ


തിരുവനന്തപുരം: സംസ്ഥാനത്തെ പ്ലസ് വൺ സീറ്റ് ക്ഷാമം പരിഹരിക്കണമെന്ന് മുൻ ആരോഗ്യമന്ത്രി കെ.കെ. ശൈലജ. പ്ലസ് വൺ സീറ്റുകൾ സംസ്ഥാനാടിസ്ഥാനത്തിലല്ല, ജില്ലാ, സബ് ജില്ലാ അടിസ്ഥാനത്തിലാണ് നിശ്ചയിക്കേണ്ടതെന്ന പ്രതിപക്ഷ വാദത്തെ പിന്തുണച്ചാണ് ശൈലജയും രംഗത്തെത്തിയത്.  സർക്കാർ വിഷയം ഗൗരവമായി കാണണം. 

അപേക്ഷിച്ച എല്ലാവർക്കും സീറ്റ് ഉറപ്പാക്കണം. കുട്ടികളുടെ ഭാവി സുരക്ഷിതമാക്കാനാണ് രക്ഷിതാക്കൾ ആഗ്രഹിക്കുന്നതെന്നും നിയമസഭയിൽ പ്രതിപക്ഷത്തിന്‍റെ അടിയന്തര പ്രമേയത്തിന് ശേഷം ശ്രദ്ധക്ഷണിക്കലിൽ ശൈലജ പറഞ്ഞു.

You might also like

  • Lulu Exchange
  • Straight Forward

Most Viewed