കേരളത്തിൽ സ്കൂൾ തുറക്കാൻ മാർഗരേഖയായി

തിരുവനന്തപുരം: സംസ്ഥാനത്ത് സ്കൂൾ തുറക്കാൻ മാർഗരേഖയായി. ഒന്നു മുതൽ ഏഴു വരെ ക്ലാസിൽ ഒരു ബെഞ്ചിൽ ഒരു കുട്ടിയെ മാത്രം ഇരുത്താനാണ് തീരുമാനം. എൽപി തലത്തിൽ ഒരു ക്ലാസിൽ പത്ത് കുട്ടികൾക്ക് മാത്രമാണ് പ്രവേശനം.
യുപി മുതൽ ക്ലാസിൽ 20 കുട്ടികളെ അനുവദിക്കും. ആദ്യഘട്ടത്തിൽ ഉച്ചഭക്ഷണം നൽകുകയില്ല. ഇക്കാര്യം പിന്നീട് പരിഗണിക്കുമെന്നും അധികൃതർ അറിയിച്ചു.