പ്രഭാത സവാരിക്കിറങ്ങിയ സ്ത്രീകളെ കാർ ഇടിച്ചു; രണ്ട് മരണം

കൊച്ചി: രാവിലെ നടക്കാനിറങ്ങിയ സ്ത്രീകൾക്ക് നേരെ കാർ പാഞ്ഞു കയറി രണ്ടു പേർ മരിച്ചു. എറണാകുളം കിഴക്കന്പലത്താണ് ദാരുണ സംഭവമുണ്ടായത്. പഴങ്ങനാട് സ്വദേശികളായ സുബൈദ, നസീമ എന്നിവരാണ് മരിച്ചത്. രോഗിയുമായി പോയ കാറാണ് നടക്കാനിറങ്ങിയവരെ ഇടിച്ച് തെറിപ്പിച്ചത്. അപകടത്തിന് പിന്നാലെ കാറിലുണ്ടായിരുന്ന രോഗിയായിരുന്ന ഡോക്ടറും ഹൃദയാഘാതത്തെ തുടർന്ന് മരിച്ചു.
അമിത വേഗതയിലായിരുന്ന കാറിന്‍റെ നിയന്ത്രണം വിട്ടതാണ് അപകടത്തിന് കാരണമായത്. നാലു സ്ത്രീകളെയാണ് കാർ ഇടിച്ചു തെറിപ്പിച്ചത്. രണ്ടു പേർ മരണപ്പെടുകയും മറ്റു രണ്ടു പേർക്ക് പരിക്കേൽക്കുകയും ചെയ്തതായി പോലീസ് അറിയിച്ചു.