മു​ട്ടി​ൽ‍ മ​രം​മു​റി​ക്കേ​സ് അ​ട്ടി​മ​റി​ക്കാ​ൻ ശ്ര​മം ന​ട​ന്ന​താ​യി ക​ണ്ടെ​ത്ത​ൽ


തിരുവനന്തപുരം: മുട്ടിൽ‍ മരംമുറിക്കേസ് അട്ടിമറിക്കാൻ ആസൂത്രിത ശ്രമം നടന്നതായി വനംവകുപ്പിന്‍റെ അന്വേഷണത്തിൽ‍ കണ്ടെത്തൽ‍. കൺസർ‍വേറ്റർ‍ എൻ.ടി. സാജൻ ഇതിനായി മുഖ്യപ്രതികളുമായി ഗൂഢാലോചന നടത്തിയതായി അന്വേഷണ റിപ്പോർ‍ട്ടിൽ‍ പറയുന്നു. സാജനെതിരേ ഗുരുതര കണ്ടെത്തലുകളാണ് റിപ്പോർ‍ട്ടിൽ‍ ഉള്ളത്. അഡീഷണൽ‍ പ്രിൻസിപ്പൽ‍ ചീഫ് കൺസർ‍വേറ്റർ‍ ഓഫ് ഫോറസ്റ്റ് രാജേഷ് രവീന്ദ്രൻ വനംവകുപ്പ് മേധാവിക്ക് സമർ‍പ്പിച്ച റിപ്പോർ‍ട്ടിലാണ് വനംവകുപ്പിലെ കൺസർ‍വേറ്ററായ ഐഎഫ്എസ് ഉദ്യോഗസ്ഥൻ എൻ.ടി സാജനെതിരേ ഗുരുതര ആരോപണങ്ങളുള്ളത്.

സാജൻ മുട്ടിൽ‍ മരംമുറിക്കേസിലെ പ്രതികളുമായി ഗൂഢാലോചന നടത്തിയെന്നും കേസ് അട്ടിമറിക്കാന്‍ മറ്റൊരു വ്യാജക്കേസ് സൃഷ്ടിച്ചതായും കണ്ടെത്തിയിട്ടുണ്ട്.

You might also like

  • Straight Forward

Most Viewed