കുട്ടികൾക്ക് കോവിഡ് വാക്സിൻ നൽകാൻ കേരളം സജ്ജമാണെന്ന് ആരോഗ്യമന്ത്രി


തിരുവനന്തപുരം: കുട്ടികൾക്ക് കോവിഡ് വാക്സിൻ നൽകാൻ കേരളം സജ്ജമാണെന്ന് ആരോഗ്യമന്ത്രി വീണാ ജോർജ്. കോവിഡനന്തര ചികിത്സയ്ക്ക് സർക്കാർ മേഖലയിൽ പണം ഈടാക്കാനുള്ള തീരുമാനത്തിൽ അവ്യക്തതകൾ ഉണ്ടെങ്കിൽ നീക്കുമെന്നും ആരോഗ്യമന്ത്രി അറിയിച്ചു. ഇതര ചികിത്സകൾക്ക് നേരത്തെ തന്നെ സർക്കാർ മേഖലയിൽ പണം ഈടാക്കുന്നുണ്ടായിരുന്നു. കേന്ദ്ര ആരോഗ്യമന്ത്രി കേരളത്തെ പ്രശംസിച്ചില്ല എന്ന രാഷ്ട്രീയ ആരോണത്തിന് മറുപടി പറയാൻ ഇല്ല. 

കേരളത്തിന് സന്ദർശനം നൂറു പോസിറ്റീവായിരുന്നെന്നും ആരോഗ്യമന്ത്രി പറഞ്ഞു. കുട്ടികൾ‍ക്കുള്ള കോവിഡ് വാക്‌സിന്‍ സെപ്റ്റംബർ മുതൽ‍ നൽ‍കിയേക്കും എന്നാണ് റിപ്പോർട്ട്. രണ്ട് മുതൽ 18 വയസുവരെ പ്രായമുള്ളവർക്കാണ് നൽ‍കുന്നത്. നിലവിൽ‍ കുട്ടികൾ‍ക്കുള്ള കോവാക്‌സിന്‍റെ രണ്ടാമത്തെയും മൂന്നാമത്തെയും ട്രയൽ നടക്കുകയാണ്. ഇതിന്‍റെ ഫലം വന്നാൽ‍ ഉടനെ കുട്ടികൾ‍ക്ക് വാക്‌സിൻ‍ നൽ‍കിയേക്കും.

You might also like

  • Lulu Exchange
  • Lulu Exchange
  • Straight Forward

Most Viewed