മുഈൻ‍ അലിക്കെതിരെ നടപടിയെടുത്താൽ‍ പി.കെ കുഞ്ഞാലിക്കുട്ടി വലിയ വില കൊടുക്കേണ്ടിവരുമെന്ന് കെ.ടി ജലീൽ


മലപ്പുറം: മുസ്‌ലിം ലീഗ് ദേശീയ വൈസ് പ്രസിഡന്‍റ് മുഈൻ അലിക്കെതിരെ നടപടിയെടുത്താൽ‍ പി.കെ കുഞ്ഞാലിക്കുട്ടി വലിയ വില കൊടുക്കേണ്ടിവരുമെന്ന് കെ.ടി ജലീൽ‍ എംഎൽഎ. കുഞ്ഞാലിക്കുട്ടിയുടെ ശബ്ദരേഖ പുറത്തുവിടുമെന്നും അദ്ദേഹത്തിന് രാഷ്ട്രീയം തന്നെ അവസാനിപ്പിക്കേണ്ടിവരുമെന്നും ജലീൽ പറഞ്ഞു. മുഈൻ‍ അലിക്കെതിരെ നടപടിയെടുത്താൽ‍ കുഞ്ഞാലിക്കുട്ടി വലിയ വില കൊടുക്കേണ്ടിവരും. ഇഡി അന്വഷണവുമായി ബന്ധപ്പെട്ട് പാണക്കാട് കുടുംബത്തിലെ പലരോടും കുഞ്ഞാലിക്കുട്ടി ടെലിഫോണിലൂടെ സംസാരിച്ചിട്ടുണ്ട്. അതെല്ലാം പുറത്തുവരും. അതോടെ അദ്ദേഹത്തിനു രാഷ്ട്രീയം തന്നെ അവസാനിപ്പിക്കേണ്ടിവരും. സൂക്ഷിച്ചു കൈകാര്യം ചെയ്താൽ‍ നല്ലത്. കാത്തിരുന്നു കാണാമെന്ന് ജലീൽ‍ പറഞ്ഞു.

മുസ്‌ലിം ലീഗ് ഉന്നതാധികാരസമിതി യോഗം ചേരാനിരിക്കെയാണ് ജലീലിന്‍റെ വെല്ലുവിളി. സംസ്ഥാന അധ്യക്ഷൻ‍ പാണക്കാട് ഹൈദരലി ശിഹാബ് തങ്ങളുടെ മകനാണ് മുഈൻ‍ അലി. കഴിഞ്ഞ ദിവസം പാർ‍ട്ടി ദേശീയ ജനറൽ‍ സെക്രട്ടറി പികെ കുഞ്ഞാലിക്കുട്ടിയ്ക്കെതിരെ രൂക്ഷമായ ആരോപണങ്ങൾ മുഈന്‍ അലി ഉന്നയിച്ചിരുന്നു.

You might also like

  • Lulu Exchange
  • Straight Forward

Most Viewed