ബി ടെക് പരീക്ഷ നടത്താമെന്ന് ഹൈക്കോടതി


കൊച്ചി: സാങ്കേതിക സര്‍വകലാശാല പരീക്ഷ റദ്ദാക്കിയ നടപടി ഹൈക്കോടതി സ്‌റ്റേ ചെയ്തു. പരീക്ഷകള്‍ റദ്ദാക്കിയ സിംഗിള്‍ ബെഞ്ച് ഉത്തരവാണ് ഡിവിഷന്‍ ബെഞ്ച് സ്റ്റേ ചെയ്തത്. സാങ്കേതിക സര്‍വകലാശാലയുടെ അപ്പീല്‍ കോടതി അനുവദിച്ചു. ബിടെകിന്‍റെ ഒന്നാം സെമസ്റ്റര്‍, മൂന്നാം സെമസ്റ്റര്‍ പരീക്ഷകളാണ് കഴിഞ്ഞദിവസം സിംഗിള്‍ ബെഞ്ച് റദ്ദാക്കിയത്.

കെടിയു പരീക്ഷ അടുത്ത ഓഗസ്റ്റ് 2,3 തീയതികളില്‍ നടത്താമെന്ന് ഹൈക്കോടതി ഡിവിഷന്‍ ബെഞ്ച് ഉത്തരവിട്ടു. ഇന്ന് മാറ്റിവെച്ച പരീക്ഷ മറ്റൊരു ദിവസം നടത്തും. അവശേഷിക്കുന്ന പരീക്ഷകൾ നടത്താൻ അനുമതി നൽകണമെന്ന് ആവശ്യപ്പെട്ട് കേരള സാങ്കേതിക സർവകലാശാല ഡിവിഷൻ ബെഞ്ചിൽ അപ്പീൽ നൽകിയത്.

You might also like

  • Lulu Exchange
  • Straight Forward

Most Viewed