അടുത്തമാസം ഒൻപതു മുതൽ എല്ലാ കടകളും തുറക്കുമെന്ന് വ്യാപാരി വ്യവസായി ഏകോപനസമിതി


കോഴിക്കോട്: അടുത്തമാസം ഒൻപതു മുതൽ എല്ലാ കടകളും തുറക്കുമെന്ന് വ്യാപാരി വ്യവസായി ഏകോപനസമിതി. വ്യാപാരികൾക്കെതിരെ കേസെടുത്താൽ പ്രസിഡന്‍റ് മരണം വരെ നിരാഹാരമിരിക്കുമെന്നും സമിതി അറിയിച്ചു. ടിപിആർ അടിസ്ഥാനമാക്കിയുള്ള നിയന്ത്രണം സ്വീകാര്യമല്ല.

മൈക്രോ കണ്ടെയൻമെന്‍റ് സോണുകൾ അംഗീകരിക്കുമെന്നും വ്യാപാരിവ്യവസായികൾ പറഞ്ഞു. നിര്‍ബന്ധിച്ച് കടകള്‍ അടപ്പിക്കുന്നതില്‍നിന്ന് സര്‍ക്കാര്‍ പിന്‍വാങ്ങണമെന്ന് സമിതി സംസ്ഥാന പ്രസിഡന്റ് ടി. നസിറുദ്ദീന്‍ മുഖ്യമന്ത്രിക്ക് നല്കിയ നിവേദനത്തില്‍ ആവശ്യപ്പെട്ടു. കച്ചവട മേഖലയിലുള്ളവര്‍ക്ക് മുന്‍ഗണനയോടെ വാക്‌സിനേഷന്‍ സൗകര്യം ഏര്‍പ്പെടുത്തണമെന്നും അദ്ദേഹം പറഞ്ഞു.

You might also like

  • Arjun Chess Accademy
  • Lulu Exchange
  • Straight Forward

Most Viewed