നിയമസഭ കൈയാങ്കളി കേസിൽ സർക്കാരിന് വൻ തിരിച്ചടി; പ്രതികൾ വിചാരണ നേരിടണമെന്ന് സുപ്രീം കോടതി


ന്യൂഡൽഹി: നിയമസഭ കൈയാങ്കളി കേസിൽ സുപ്രീംകോടതിയിൽ സർക്കാരിന് തിരിച്ചടി. കേസിൽ സർക്കാരിന്റെ ഹർജി കോടതി തള‌ളി. തെറ്റായ വാദമാണ് ഹ‌ർജിയിലൂടെ സ‌ർക്കാർ ഉന്നയിച്ചതെന്ന് കോടതി ചൂണ്ടിക്കാട്ടി. ജനപ്രതിനിധികൾക്കുള‌ള നിയമപരിരക്ഷ ക്രിമിനൽ കുറ്റം ചെയ്യാനുള‌ള ലൈസൻസല്ല. നിയമസഭയിൽ അഭിപ്രായ സ്വാതന്ത്ര്യത്തിനുള‌ള ലംഘനം നടന്നതായും ഹൈക്കോടതി വിധി നിലനിൽക്കുമെന്നും വ്യക്തമാക്കി സുപ്രീംകോടതി സർക്കാർ ഹർജി തള‌ളി. കേസിലെ പ്രതികളായവർ വിചാരണ നേരിടണമെന്ന് സുപ്രീംകോടതി വിധിയോടെ വ്യക്തമായി. ഇതോടെ മന്ത്രി വി. ശിവൻകുട്ടിയും എംഎൽഎയായ കെ.ടി ജലീലും ഉൾപ്പടെ വിചാരണ നേരിടണം.

You might also like

  • Straight Forward

Most Viewed