ബസവരാജ് ബൊമ്മെ പുതിയ കർണാടക മുഖ്യമന്ത്രി


ബംഗളൂരു: ബസവരാജ് ബൊമ്മെയെ കർണാടക മുഖ്യമന്ത്രിയായി തെരഞ്ഞെടുത്തു. ബിജെപി പാർലമെന്‍ററി പാർട്ടി യോഗമാണ് തീരുമാനമെടുത്തത്. മുഖ്യമന്ത്രിയായി ഇന്ന് സത്യപ്രതിജ്ഞ ചെയ്യും. ലിംഗായത്ത് സമുദായത്തില്‍ നിന്ന് തന്നെയുള്ള ആളാണ് ബസവരാജ് ബൊമ്മെയും.

സ്ഥാനമൊഴിഞ്ഞ മുഖ്യമന്ത്രി ബി.എസ്. യെദിയൂരപ്പയുമായി അടുത്ത ബന്ധം പുലര്‍ത്തുന്ന ബൊമ്മെ, ആഭ്യന്തര മന്ത്രിയായിരുന്നു. മുന്‍ മുഖ്യമന്ത്രി എസ്.ആര്‍. ബൊമ്മയുടെ മകനാണ് ബസവരാജ്. ജനതാദളില്‍ നിന്ന് 2008ലാണ് അദ്ദേഹം ബിജെപിയിലെത്തിയത്. ഹവേരി ജില്ലയിലെ ഷിഗാവോൺ മണ്ഡലത്തിൽ നിന്നാണ് എംഎൽഎയായി തെരഞ്ഞെടുക്കപ്പെട്ടത്.

You might also like

  • Arjun Chess Accademy
  • Lulu Exchange
  • Straight Forward

Most Viewed