രാജിവയ്ക്കേണ്ട സാഹചര്യമില്ലെന്ന് മന്ത്രി എ.കെ. ശശീന്ദ്രൻ


തിരുവനന്തപുരം: എൻസിപി നേതാവിനെതിരെ ഉയർന്ന പീഡനക്കേസ് ഒതുക്കിത്തീർക്കാൻ ശ്രമിച്ചെന്ന വിവാദത്തിനുപിന്നാലെ രാജിവയ്ക്കില്ലെന്ന് വ്യക്തമാക്കി വനംമന്ത്രി എ.കെ. ശശീന്ദ്രൻ. രാജിവയ്ക്കേണ്ട സാഹചര്യമില്ലെന്നും അദ്ദേഹം പറഞ്ഞു. മുഖ്യമന്ത്രി പിണറായി വിജയനുമായി ക്ലിഫ് ഹൗസിൽ നടത്തിയ കൂടിക്കാഴ്ചയ്ക്കുശേഷം മാധ്യമങ്ങളോട് പ്രതികരിക്കുകയായിരുന്നു അദ്ദേഹം.

തനിക്കു പറയാനുള്ള കാര്യങ്ങൾ മുഖ്യമന്ത്രിയെ അറിയിച്ചു. വിശദീകരണം മുഖ്യമന്ത്രി ശ്രദ്ധാപൂർവം കേട്ടു. എന്നാൽ വിശദീകരണം ബോധ്യപ്പെട്ടോ എന്ന് പറയേണ്ടത് മുഖ്യമന്ത്രിയാണ്. അങ്ങോട്ട് ആവശ്യപ്പെട്ടാണ് മുഖ്യമന്ത്രിയെ കണ്ടത്. നിയമസഭാ സമ്മേളനത്തിന് മുൻപ് ചില കാര്യങ്ങൾ പറയാനുണ്ടായിരുന്നു. അതുകൊണ്ടാണ് മുഖ്യമന്തിയെ കണ്ടതെന്നും ശശീന്ദ്രൻ കൂട്ടിച്ചേർത്തു.

You might also like

  • Arjun Chess Accademy
  • Lulu Exchange
  • NEC
  • Straight Forward

Most Viewed