മാവേലിക്കരയിൽ മൊബൈൽ ടവറിന് മുകളിൽ കയറി ആത്മഹത്യാ ഭീഷണി മുഴക്കിയ യുവാവ് മരിച്ചു
ആലപ്പുഴ: മാവേലിക്കരയിൽ മൊബൈൽ ടവറിന് മുകളിൽ കയറി ആത്മഹത്യാ ഭീഷണി മുഴക്കിയ യുവാവ് മരിച്ചു. മാവേലിക്കര കൊറ്റാർക്കാവ് സ്വദേശി ശ്യാം ആണ് ടവറിൽ തൂങ്ങിമരിച്ചത്. ഇന്ന് ഉച്ചയ്ക്ക് മൂന്ന് മണിയോടെയാണ് മാവേലിക്കര നഗരസഭാ ഓഫീസിന് എതിർവശത്തുള്ള ബിഎസ്എൻഎൽ ടവറിന് മുകളിൽ കയറി ഇയാൾ ആത്മഹത്യാ ഭീഷണി മുഴക്കിയത്.
പോലീസ്, ഫയർഫോഴ്സ് ഉദ്യോഗസ്ഥരെത്തി അനുനയശ്രമം നടത്തിയെങ്കിലും ഫലം കണ്ടില്ല. പിന്നീട് ടവറിൽ തൂങ്ങിമരിക്കുകയായിരുന്നു. കുടുംബ പ്രശ്നം കാരണമാണ് ജീവനൊടുക്കിയതെന്നാണ് പ്രാഥമിക നിഗമനം. മൃതദേഹം മാവേലിക്കര ജില്ലാ ആശുപത്രിയിലേക്ക് മാറ്റി.

