കേരളത്തിൽ‍ ഇന്ന് 12,078 പേർ‍ക്ക് കോവിഡ്−19 സ്ഥിരീകരിച്ചു


തിരുവനന്തപുരം: കേരളത്തിൽ‍ ഇന്ന് 12,078 പേർ‍ക്ക് കോവിഡ്−19 സ്ഥിരീകരിച്ചു. എറണാകുളം 1461, കൊല്ലം 1325, മലപ്പുറം 1287, തിരുവനന്തപുരം 1248, കോഴിക്കോട് 1061, തൃശൂർ‍ 1025, പാലക്കാട് 990, ആലപ്പുഴ 766, കണ്ണൂർ‍ 696, കോട്ടയം 594, പത്തനംതിട്ട 525, കാസർ‍ഗോഡ് 439, വയനാട് 352, ഇടുക്കി 309 എന്നിങ്ങനേയാണ് ജില്ലകളിൽ‍ ഇന്ന് രോഗ ബാധ സ്ഥിരീകരിച്ചത്. കഴിഞ്ഞ 24 മണിക്കൂറിനിടെ 1,16,507 സാന്പിളുകളാണ് പരിശോധിച്ചത്. ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക് 10.37 ആണ്. ഇതുവരെ 2,23,97,780 ആകെ സാന്പിളുകളാണ് പരിശോധിച്ചത്. കഴിഞ്ഞ ദിവസങ്ങളിലുണ്ടായ 136 മരണങ്ങളാണ് കോവിഡ്−19 മൂലമാണെന്ന് ഇന്ന് സ്ഥിരീകരിച്ചത്.

ഇതോടെ ആകെ മരണം 12,581 ആയി. ‍ ഇന്ന് രോഗം സ്ഥിരീകരിച്ചവരിൽ‍ 94 പേർ‍ സംസ്ഥാനത്തിന് പുറത്ത് നിന്നും വന്നവരാണ്. 11,250 പേർ‍ക്ക് സന്പർ‍ക്കത്തിലൂടെയാണ് രോഗം ബാധിച്ചത്. 657 പേരുടെ സന്പർ‍ക്ക ഉറവിടം വ്യക്തമല്ല. 11,469 പേർ‍ രോഗമുക്തി നേടി. ഇതോടെ 99,859 പേരാണ് രോഗം സ്ഥിരീകരിച്ച് ഇനി ചികിത്സയിലുള്ളത്. 27,41,436 പേർ‍ ഇതുവരെ കോവിഡിൽ‍ നിന്നും മുക്തി നേടി. സംസ്ഥാനത്തെ വിവിധ ജില്ലകളിലായി 4,06,706 പേരാണ് ഇപ്പോൾ‍ നിരീക്ഷണത്തിലുള്ളത്. 

You might also like

  • Lulu Exchange
  • Straight Forward

Most Viewed