ആക്രമിക്കുന്നത് ആദിവാസി സ്ത്രീ ആയതിനാലെന്നും ശബ്ദരേഖയെ കുറിച്ച് അറിയില്ലെന്നും സി.കെ ജാനു


കൊച്ചി: കോഴാരോപണവുമായി ബന്ധപ്പെട്ട വിവാദങ്ങളിൽ പ്രതികരിച്ച് സി. കെ ജാനു. ആരോപണങ്ങൾക്ക് പിന്നിൽ ഗൂഢാലോചനയുണ്ടെന്ന് സി.കെ ജാനു പറഞ്ഞു. ആരോപണങ്ങൾ നിയമപരമായി നേരിടുമെന്നും കേസ് കേസിന്റെ വഴിക്ക് നടക്കട്ടെയെന്നും സി. കെ ജാനു വാർത്താസമ്മേളനത്തിൽ പറഞ്ഞു.

ആരോപണങ്ങൾ തനിക്ക് നേരെയാണ്. താൻ മാത്രമാണ് ആക്രമിക്കപ്പെടുന്നത്. തന്നെ വ്യക്തിപരമായി ചിലർ തേജോവധം ചെയ്യുകയാണ്. സ്വർണക്കടത്ത് ഉൾപ്പടെ സംഭവങ്ങളുണ്ട്. അതിലൊന്നും നടപടിയില്ല. സി.കെ ജാനു ആദിവാസി ആയതുകൊണ്ട് എന്തുമാകാമെന്നാണോ? സുരേന്ദ്രന്റേയും പ്രസീതയുടേയും ഫോൺ സംഭാഷണം സംബന്ധിച്ച് വാർത്തകളിലൂടെയാണ് അറിയുന്നതെന്നും സി.കെ ജാനു വ്യക്തമാക്കി.

You might also like

  • Lulu Exchange
  • Straight Forward

Most Viewed