വിസ്മയയുടെ മരണം: ശക്തമായ തെളിവുകളുണ്ടെന്ന് ഐജി
കൊല്ലം: ഭർതൃഗൃഹത്തിൽ വിസ്മയയുടെ മരണത്തിൽ ശക്തമായ തെളിവുകളുണ്ടെന്ന് ദക്ഷിണ മേഖലാ ഐജി ഹര്‍ഷിത അട്ടല്ലൂരി. വിസ്മയയുടെ വീട്ടിലെത്തി തെളിവെടുത്തശേഷം മാധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു അവര്‍. ശാസ്ത്രീയമായ എല്ലാ തെളിവുകളും ശേഖരിക്കും. എല്ലാവരുടേയും മൊഴികളെടുക്കും. കൊലപാതകമായാലും ജീവനൊടുക്കിയതായാലും കാരണക്കാര്‍ക്ക് ശക്തമായ ശിക്ഷ വാങ്ങി നല്‍കുമെന്നും ഹർഷിത അട്ടല്ലൂരി പറഞ്ഞു.

