കോവിഡ് ചികിത്സ: മുറിവാടക ആശുപത്രികള്‍ക്ക് നിശ്ചയിക്കാമെന്ന ഉത്തരവ് ഹൈക്കോടതി തടഞ്ഞു
കൊച്ചി: സ്വകാര്യ മുറികളിലെ കൊവിഡ് ചികിത്സയുമായി ബന്ധപ്പെട്ട നിരക്കുകൾ സ്വകാര്യ ആശുപത്രികൾക്ക് തീരുമാനിക്കാമെന്ന സംസ്ഥാന സർക്കാർ ഉത്തരവ് കേരള ഹൈക്കോടതി തടഞ്ഞു. സർക്കാരിനെ നിശിതമായി വിമർശിച്ച കോടതി, ഉത്തരവ് കോടതിയെ മറികടന്നുള്ള നടപടിയാണെന്ന് കുറ്റപ്പെടുത്തി. പിഴവ് തിരുത്താന്‍ ഒരാഴ്ച സമയം വേണമെന്ന് സര്‍ക്കാര്‍ ആവശ്യപ്പെട്ടു.
സർക്കാർ നിശ്ചയിച്ച ചികിത്സാ നിരക്കിന്റെ പരിധിയിൽനിന്ന് മുറികളെ ഒഴിവാക്കിയത് ഗൗരവതരമെന്നും ഇത് അംഗീകരിക്കാനാകില്ലെന്നും ഹൈക്കോടതി നിലപാടെടുത്തു. സ്വകാര്യ ആശുപത്രികളിലെ കൊവിഡ് ചികിത്സയുമായി ബന്ധപ്പെട്ട ആദ്യ ഉത്തരവിന്റെ ഉദ്ദേശ ലക്ഷ്യങ്ങൾ ഇല്ലാതാക്കുന്നതാണ് സർക്കാരിന്റെ പരിഷ്കരിച്ച ഉത്തരവെന്ന് ഹൈക്കോടതി പറഞ്ഞു.

