കോവിഡ് ചികിത്സാ നിരക്ക്; സ്വകാര്യ ആശുപത്രികൾക്കെതിരെ രൂക്ഷ വിമർശനവുമായി ഹൈക്കോടതി


കൊച്ചി: സ്വകാര്യ ആശുപത്രികളിലെ കോവിഡ് ചികിത്സാ നിരക്ക് ഭേദഗതി വരുത്തി സർക്കാർ ഇറക്കിയ ഉത്തരവ് നടപ്പാക്കുന്നത് ഹൈക്കോടതി തടഞ്ഞു. മുറി വാടക ആശുപത്രികൾക്ക് തീരുമാനിക്കാമെന്ന് വ്യക്തമാക്കി ഇറക്കിയ ഭേദഗതിയാണ് േസ്റ്റ ചെയ്തത്. കോവിഡ് ചികിത്സയിൽ‍ സ്വകാര്യ ആശുപത്രികൾ‍ക്ക് എന്തും ചെയ്യാവുന്ന സാഹചര്യമാണുള്ളത്. 

ചെറിയ ഇളവുകൾ‍ അനുവദിക്കുന്നതിൽ‍ തെറ്റില്ല. എന്നാൽ‍ എല്ലാ കാര്യങ്ങളും സ്വകാര്യ ആശുപത്രികളുടെ ഇഷ്ടത്തിന് അനുസരിച്ച് നിശ്ചയിക്കാമെന്നത് ശരിയല്ലെന്നും കോടതി നിരീക്ഷിച്ചു. കോടതിയുടെ വിമർ‍ശനത്തിന് പിന്നാലെ ഉത്തരവിൽ‍ അവ്യക്തതകളുണ്ടെന്ന് സർ‍ക്കാർ‍ സമ്മതിച്ചു. പിഴവ് തിരുത്താൻ ഒരാഴ്ചത്തെ സമയം സർക്കാർ ആവശ്യപ്പെടുകയും ചെയ്തു. കേസ് അടുത്ത ബുധനാഴ്ച വീണ്ടും പരിഗണിക്കും.

You might also like

  • Lulu Exchange
  • Straight Forward

Most Viewed