മലപ്പുറത്ത് ഭർത്താവ് ഭാര്യയെ വെട്ടി പരിക്കേൽപ്പിച്ചു; ആക്രമണം മർദ്ദന വിവരം പൊലീസിൽ അറിയിച്ചതിന്
മലപ്പുറം: മലപ്പുറത്ത് ഭർത്താവ് ഭാര്യയെ വെട്ടി പരിക്കേൽപ്പിച്ചു. വഴിക്കടവ് കെട്ടുങ്ങൽ പാതാരി മുഹമ്മദ് സലീമാണ് ഭാര്യ സീനത്തിനെ ആക്രമിച്ചത്. കൈക്കോടാലികൊണ്ടാണ് മുഹമ്മദ് സലീം ഭാര്യയെ ആക്രമിച്ചത്. ഭാര്യ സീനത്ത് ഗുരുതര പരുക്കുകളോടെ കോഴിക്കോട് മെഡിക്കൽ കോളേജിൽ പ്രവേശിപ്പിച്ചു. സലീം മർദ്ദിച്ചുവെന്ന് പരാതി നൽകി പൊലീസിനെ വിളിച്ചു വരുത്തിയതിന്റെ പേരിലാണ് ഭാര്യയെ ക്രൂരമായി വെട്ടിപ്പരുക്കേൽപ്പിച്ചത് എന്നാണ് റിപ്പോർട്ട്.
മദ്യലഹരിയിൽ സലീം മർദ്ദിക്കുന്നതായി സീനത്ത് പൊലീസിൽ പരാതി നൽകിയിരുന്നു. ഇക്കാര്യം പരിശോധിക്കാൻ പൊലീസ് ഇവരുടെ വീട്ടിൽ എത്തിയിരുന്നു. ഈ സമയം മറഞ്ഞിരുന്ന മുഹമ്മദ് സലീം പിന്നാലെ സീനത്തിനെ ആക്രമിക്കുകയായിരുന്നു. ഇവരുടെ കുട്ടിയ്ക്കും ആക്രമണത്തിനിടെ പരിക്കേറ്റിട്ടുണ്ട്.

