വിസ്മയ വി. നായരുടെ ആത്മഹത്യ; ഭർത്താവ് കിരൺ എസ്. കുമാറിന് സസ്പെൻഷൻ


കൊല്ലം: ശാസ്താംകോട്ടയിൽ ഭർതൃഗൃഹത്തിൽ വിസ്മയ എന്ന യുവതി തൂങ്ങിമരിച്ച സംഭവത്തിൽ‍ ഭർ‍ത്താവും മോട്ടോർ‍ വാഹനവകുപ്പ് ഉദ്യോഗസ്ഥനുമായ കിരൺകുമാറിനെതിരെ വകുപ്പുതല നടപടി. അസിസ്റ്റന്‍റ് മോട്ടോർ വെഹിക്കിൾ ഇൻസ്പെക്ടറായ കിരണിനെ സസ്‌പെൻഡ് ചെയ്തതായി ഗതാഗതമന്ത്രി ആന്‍റണി രാജു അറിയിച്ചു. 

അന്വേഷണ വിധേയമായി ആറ് മാസത്തേക്കാണ് സസ്പെൻഡ് ചെയ്തത്. ചൊവ്വാഴ്ച ഉച്ചയോടെ കിരണിന്‍റെ അറസ്റ്റ് പോലീസ് രേഖപ്പെടുത്തിയിരുന്നു. ഗാർഹിക പീഡനം ഉൾപ്പെടെയുള്ള വകുപ്പുകൾ ചുമത്തിയാണ് കേസെടുത്തിട്ടുള്ളത്. കേസിൽ പഴുതടച്ചുളള അന്വേഷണമുണ്ടാകുമെന്ന് ഡിജിപി ലോക്‌നാഥ് ബെഹ്റ വ്യക്തമാക്കി.

You might also like

  • Lulu Exchange
  • Straight Forward

Most Viewed