ലക്ഷദ്വീപ് ഭരണകൂടത്തിന് തിരിച്ചടിയായി രണ്ട് വിവാദ ഉത്തരവുകൾ ഹൈക്കോടതി സ്റ്റേ ചെയ്തു


കൊച്ചി: ലക്ഷദ്വീപ് ഭരണകൂടത്തിന് തിരിച്ചടിയായി രണ്ട് വിവാദ ഉത്തരവുകൾ ഹൈക്കോടതി േസ്റ്റ ചെയ്തു. ഡയറി ഫാമുകൾ അടച്ചുപൂട്ടാനുള്ള ഉത്തരവിനും കുട്ടികൾക്ക് ഉച്ച ഭക്ഷണത്തിൽ നിന്ന് ബീഫ് ഒഴിവാക്കണമെന്നുള്ള തീരുമാനത്തിനുമാണ് ഹൈക്കോടതിയുടെ േസ്റ്റ.

ലക്ഷദ്വീപ് സ്വദേശിയായ അജ്മൽ അഹമ്മദിന്‍റെ പൊതുതാൽപര്യ ഹർജിയിലാണ് ചീഫ് ജസ്റ്റിസ് അദ്ധ്യക്ഷനായ ബെഞ്ചിന്‍റെ ഇടക്കാല ഉത്തരവ്. ഡയറി ഫാമുകൾ അടച്ചുപൂട്ടാനുള്ള തീരുമാനം ഏകപക്ഷീയമാണെന്നും നീക്കം തടയണമെന്നും ഹർജിയിൽ ആവശ്യപ്പെട്ടിരുന്നു.

You might also like

  • Lulu Exchange
  • Straight Forward

Most Viewed