കുഴൽപ്പണക്കേസ്: പുറത്തുവന്നത് മഞ്ഞുമലയുടെ അറ്റം മാത്രമെന്ന് കോടിയേരി


 

തിരുവനന്തപുരം: കുഴൽപ്പണക്കേസിൽ ഇപ്പോൾ പുറത്തുവന്നിരിക്കുന്നത് മഞ്ഞുമലയുടെ അറ്റം മാത്രമാണെന്ന് സിപിഎം നേതാവ് കോടിയേരി ബാലകൃഷ്ണൻ. ഓരോ ദിവസും പുതിയ പുതിയ റിപ്പോർട്ടുകളാണ് പുറത്തുവന്നിരിക്കുന്നത്. എല്ലാ കാര്യങ്ങളും അന്വേഷണ പരിധിയിൽ ഉൾപ്പെടുത്തണമെന്നും അദ്ദേഹം പറഞ്ഞു. സ്ഥാനാർഥിക്ക് ചെലവഴിക്കാനുള്ള പണത്തിന്‍റെ പരിധി തെരഞ്ഞെടുപ്പ് കമ്മീഷൻ നിർണയിച്ചിട്ടുണ്ട്. അതിനപ്പുറം സ്ഥാനാർഥി ചെലവഴിച്ചോ എന്ന് പരിശോധിക്കണം. അന്വേഷണം ഇപ്പോൾ നടക്കുന്നത് ശരിയായ ദിശയിലാണെന്നും അദ്ദേഹം പറഞ്ഞു.

You might also like

  • Lulu Exchange
  • Straight Forward

Most Viewed