ട്വിറ്ററിന് കേന്ദ്ര സർക്കാരിന്റെ അന്ത്യശാസനം

ന്യൂഡൽഹി: കേന്ദ്രവും ട്വിറ്ററും തമ്മിലുളള പോര് മുറുകുന്നു. സാമൂഹിക മാധ്യമങ്ങൾക്കായുളള പുതിയ ഡിജിറ്റൽ നിയമങ്ങൾ പ്രകാരം നിയമിക്കേണ്ട ഉദ്യോഗസ്ഥരെ നിയമിക്കുന്ന കാര്യത്തിൽ ട്വിറ്ററിന് കേന്ദ്രസർക്കാർ അന്ത്യശാസനം നൽകി. ഐടി നിയമങ്ങൾ പാലിക്കുക അല്ലെങ്കിൽ അനന്തരഫലങ്ങൾ നേരിടാൻ തയ്യാറാവുകയെന്നാണ് കേന്ദ്രം ട്വിറ്ററിന് മുന്നറിയിപ്പ് നൽകിയിരിക്കുന്നത്.