വിജയം തടയാന്‍ ഹീന ശക്തികള്‍ പ്രവര്‍ത്തിച്ചെന്ന് ജി. സുധാകരന്‍

ആലപ്പുഴ: തെരഞ്ഞെടുപ്പ് വിജയത്തിൽ തടസം ഉണ്ടാക്കാൻ ചില ഹീന ശക്തികൾ പ്രവർത്തിച്ചുവെന്ന് ജി. സുധാകരൻ. തൊഴിലാളിവർഗ സംസ്കാരത്തിന് നിരക്കാത്ത പോസ്റ്ററുകൾ പതിച്ചു. കള്ളക്കേസുകൾ നൽകാനുള്ള ശ്രമങ്ങൾ ഉണ്ടായി. ചില മാധ്യമ സുഹൃത്തുക്കളെ തെറ്റിദ്ധരിപ്പിച്ച് പൊളിറ്റിക്കൽ ക്രിമിനലിസം നിറഞ്ഞ ഹീനമായ വാർത്തകൾ നൽകപ്പെട്ടുവെന്നും സുധാകരൻ ഫേസ്ബുക്കിൽ കുറിച്ചു. ജനങ്ങളുടേതാണ് ഈ പാർട്ടി. ജനങ്ങളെ എന്നും ബഹുമാനിച്ച് പ്രവർത്തിക്കുന്ന പാർട്ടിയുടെ അച്ചടക്കവും അന്തസും കീഴ്മേൽ ബന്ധങ്ങളും നേതൃത്വത്തെ ആദരിക്കലും അംഗീകരിച്ച് പ്രവർത്തിക്കാൻ കഴിയാത്ത ഒരാളിനും പാർട്ടിയുടെ ഹൃദയത്തിൽ സ്ഥാനമുണ്ടാകില്ല. ജനങ്ങളും രക്തസാക്ഷികളും പ്രസ്ഥാനവും മാപ്പ് നൽകില്ല. തെറ്റുപറ്റിയവർ തിരുത്തി യോജിച്ച് പോകുകയാണു വേണ്ടതെന്നും സുധാകരൻ പറയുന്നു.