വയനാട്ടിൽ ആശുപത്രിയിലേക്ക് കൊണ്ടുവന്ന ഓക്‌സിജൻ വാഹനം മറിഞ്ഞു
വയനാട്: വയനാട്ടിൽ ഓക്‌സിജൻ വാഹനം മറിഞ്ഞു. മാനന്തവാടി മെഡിക്കൽ കോളേജിലേക്ക് ഓക്‌സിജൻ കൊണ്ടുവരുന്ന വാഹനമാണ് അപകടത്തിൽപ്പെട്ടത്. പുലർച്ചെ 5.30ഓടെയാണ് അപകടമുണ്ടായത്. അപകടത്തിൽ ആളപായമില്ല.
എതിർദിശിൽ നിന്ന് കയറി വന്ന വാഹനത്തെ വെട്ടിയ്ക്കാൻ ശ്രമിക്കുന്നതിനിടെ ഡിവൈഡറിൽ തട്ടി താഴേയ്ക്ക് മറിയുകയായിരുന്നുവെന്ന് ഡ്രൈവർ പറയുന്നു. ഓക്‌സിജൻ സിലിണ്ടറുകൾ അപകടസ്ഥലത്ത് നിന്ന് മാറ്റി. ഡ്രൈവർക്കൊപ്പം ഉണ്ടായിരുന്ന സഹായിക്ക് അപകടത്തിൽ നേരിയ പരിക്കേറ്റു.
