തൃത്താലയിൽ വിജയി എംബി രാജേഷ് ; തോല്‍വി അംഗീകരിച്ച് ബല്‍റാം


 


പാലക്കാട്: തൃത്താലയില്‍ യുഡിഎഫ് സ്ഥാനാര്‍ഥി വിടി ബല്‍റാമിന് തോല്‍വി. തുടക്കംമുതല്‍ ലീഡ് നിലനിര്‍ത്തിയിരുന്ന ബല്‍റാം അവസാന റൗണ്ടുകളിലാണ് പിന്നില്‍ പോയത്. വോട്ടെണ്ണലിന്റെ അവസാനം എല്‍ഡിഎഫ് സ്ഥാനാര്‍ഥി എംബി രാജേഷ് ലീഡ് പിടിച്ചെടുക്കുകയായിരുന്നു. തോല്‍വി ഉറപ്പായതിന് പിന്നാലെ ജനവിധി അംഗീകരിച്ച് വിടി ബല്‍റാം ഫെയ്‌സ്ബുക്കില്‍ രംഗത്തെത്തി. തൃത്താലയുടെ ജനവിധി വിനയപുരസ്സരം അംഗീകരിക്കുന്നു. പുതിയ കേരള സര്‍ക്കാരിന് ആശംസകള്‍ എന്നായിരുന്നു ബല്‍റാമിന്റെ ഫെയ്‌സ്ബുക്ക് പോസ്റ്റ് .

You might also like

  • Straight Forward

Most Viewed