സനു മോഹൻ പോലീസ് വലയിലായി
ഉഡുപ്പി: എറണാകുളം മുട്ടാർ പുഴയിൽ മരിച്ച നിലയിൽ കണ്ടെത്തിയ വൈഗയുടെ പിതാവ് സനുമോഹനെ പിടികൂടി. കർണാടകയിലെ കാർവാറിൽ നിന്നാണ് ഇയാൾ പിടിയിലായത്. കൊല്ലൂരിൽ നിന്ന് ഭാരതി എന്ന സ്വകാര്യ ബസിൽ ഉഡുപ്പിയിലേക്ക് പോയ സനുമോഹൻ ഇവിടെ നിന്നാണ് കാർവാറിലെത്തിയത്. മൂകാംബികയിലെ ലോഡ്ജിൽ നിന്നാണ് ഇയാൾ തിരിച്ചറിയപ്പെട്ടത്. ഇതേ തുടർന്ന്
ഇവിടെ നിന്ന് മുങ്ങിയ സനു മോഹനു വേണ്ടി കർണാടക പോലീസിന്റെ സഹായത്തോടെ വ്യാപക തിരച്ചിലാണ് നടത്തിയത്.

