വ​ള​ർ​ത്തു​നാ​യ​യെ സ്കൂ​ട്ട​റി​ൽ കെ​ട്ടി​വ​ലി​ച്ച ഉ​ട​മ അ​റ​സ്റ്റി​ൽ


മലപ്പുറം: എടക്കരയിൽ വളർത്തുനായയെ സ്കൂട്ടറിൽ കെട്ടിവലിച്ച ഉടമ അറസ്റ്റിൽ. കരുനെച്ചി സ്വദേശി സേവ്യറിനെയാണ് പോലീസ് അറസ്റ്റ് ചെയ്തത്. മൃഗസ്നേഹികളുടെ സംഘടന സാലി കണ്ണന്‍റെ നേതൃത്വത്തിൽ‍ എടക്കര പോലീസിൽ പരാതി നൽ‍കിയിരുന്നു.  ഇആർ‍എഫ് പ്രവർ‍ത്തകർ‍ മുന്‍കയ്യെടുത്ത് നടത്തിയ അന്വേഷണത്തിൽ‍ പ്രതിയുടെ വീട് കണ്ടെത്തിയെങ്കിലും സേവ്യർ‍ വീട്ടിലുണ്ടായിരുന്നില്ല. തുടർന്ന് പോലീസ് ഇയാളെ അറസ്റ്റ് ചെയ്യുകയായിരുന്നു. 

ശനിയാഴ്ചയാണ് വളർത്തു നായയോട് ഉടമ ക്രൂരത കാട്ടിയത്. നായയെ മൂന്ന് കിലോമീറ്ററോളം സ്കൂട്ടറിന്‍റെ പിന്നിൽ കെട്ടിവലിച്ചു. വൈകുന്നേരം നാലോടെയായിരുന്നു സംഭവം.  വീട്ടിൽ ശൽയമായ നായയെ ഉപേക്ഷിക്കാൻ കൊണ്ടുപോയതാണെന്നാണ് ഉടമയുടെ വിശദീകരണം. ചെരിപ്പ് ഉൾപ്പെടെ കടിച്ചുമുറിക്കുകയാണെന്നും വീട്ടിൽ നായ ശല്യമായി മാറിയെന്നും ഇയാൾ പറയുന്നു. നായയെ സ്കൂട്ടറിൽ കെട്ടിയ ശേഷം തുടക്കത്തിൽ വേഗം കുറച്ചാണ് ഇയാൾ സഞ്ചരിച്ചത്.  സ്കൂട്ടറിന്‍റെ വേഗത്തിൽ കിലോമീറ്ററുകളോളം നായ പിന്നാലെ ഓടി. കാഴ്ച കണ്ട നാട്ടുകാർ വിലക്കിയപ്പോൾ ഇയാൾ സ്കൂട്ടറിന് വേഗം കൂട്ടി ഓടിച്ചുപോയി. ഈ സമയം വീണുപോയ നായയെ കെട്ടിവലിച്ചു.

You might also like

  • Lulu Exchange
  • Straight Forward

Most Viewed