കേ​ര​ള​ത്തി​ലേ​ക്ക് വ​രു​ന്ന യാ​ത്ര​ക്കാ​ർ കോ​വി​ഡ് ജാ​ഗ്ര​താ പോ​ർ​ട്ട​ലി​ൽ ര​ജി​സ്റ്റ​ർ ചെയ്യണം


തിരുവനന്തപുരം: സംസ്ഥാനത്ത് കോവിഡ് വ്യാപനം അതിതീവ്രമായി തുടരുന്ന പശ്ചാത്തലത്തിൽ മറ്റു രാജ്യങ്ങളിൽ നിന്നും അന്യ സംസ്ഥാനങ്ങളിൽ നിന്നും കേരളത്തിലേക്ക് വരുന്ന യാത്രക്കാർ കോവിഡ് ജാഗ്രതാ പോർട്ടലിൽ രജിസ്റ്റർ ചെയ്യണമെന്ന് പോലീസും കർശന നിർദേശം നൽകിയിട്ടുണ്ട്. റവന്യൂ വകുപ്പിന്‍റെ കോവിഡ് ജാഗ്രതാ പോർട്ടലായ https://covid19jagratha.kerala.nic.in എന്ന വെബ്സൈറ്റിലാണ് രജിസ്റ്റർ ചെയ്യേണ്ടത്. 

നോർക്ക രജിസ്ട്രേഷൻ ഇല്ലാതെ റോഡ് മാർഗം കേരളത്തിലേക്കു വരുന്നവരും രജിസ്റ്റർ ചെയ്യണം. രജിസ്ട്രേഷൻ ചെയ്ത മൊബൈൽ നന്പറിലേക്ക് രജിസട്രേഷൻ വിവരങ്ങൾ ടെക്സ്റ്റ് മെസേജായി എത്തും. മെസേജിലുള്ള ലിങ്കിൽ ക്ലിക്ക് ചെയ്താൽ പാസിന്‍റെ പിഡിഎഫ് ഫോം ഡൗൺലോഡ് ചെയ്തെടുക്കാവുന്നതാണ്. യാത്രക്കാർക്ക് കേരളത്തിലേക്ക് വരുന്പോൾ ചെക്പോസ്റ്റിൽ ഈ യാത്രാ പാസ്‌ കാണിച്ച് യാത്ര ചെയ്യാൻ സാധിക്കുമെന്നും പോലീസ് അറിയിച്ചു.

You might also like

  • Lulu Exchange
  • Straight Forward

Most Viewed