ഇന്ത്യയിൽ 24 മ​ണി​ക്കൂ​റി​നി​ടെ 2,61,500 പേ​ർ​ക്ക് കോവിഡ്


ന്യൂഡൽഹി: രാജ്യത്ത് പ്രതിദിന കോവിഡ് രോഗികളുടെ എണ്ണം രണ്ടരലക്ഷം കടന്നു. കഴിഞ്ഞ 24 മണിക്കൂറിനിടെ 2,61,500 പേർക്ക് രോഗം സ്ഥിരീകരിച്ചു. 1,501 പേർ മരിച്ചു. ഇതോടെ രാജ്യത്തെ ആകെ കോവിഡ് രോഗികളുടെ എണ്ണം 1,47,88,209 ആയി. മരണസംഖ്യ 1,77,150 ആയി ഉയർന്നു. രാജ്യത്തെ വിവിധ സംസ്ഥാനങ്ങളിലായി 18,01,316 പേർ ചികിത്സയിൽ കഴിയുന്നുണ്ട്. 

കഴിഞ്ഞ 24 മണിക്കൂറിനിടെ 1,38,423 പേർക്കാണ് രോഗമുക്തി. രാജ്യത്ത് ഇതുവരെയുള്ള രോഗമുക്തി 1,28,09,643 പേർക്കാണ്. രാജ്യത്ത് ഇതുവരെ 12,26,22,590 പേർക്ക് പ്രതിരോധ കുത്തിവയ്പ്പ് നൽകി.

You might also like

  • Lulu Exchange
  • Straight Forward

Most Viewed