കേരളത്തിന് 50 ലക്ഷം കൊവിഡ് വാക്സീൻ ഉടൻ വേണമെന്ന്; മന്ത്രി കെ.കെ ശൈലജ


തിരുവനന്തപുരം: കേരളത്തിലും രാജ്യത്തെന്പാടും കൊവിഡ് കേസുകളുടെ എണ്ണത്തിൽ വലിയ വർധനവുണ്ടായെന്ന് മന്ത്രി കെകെ ശൈലജ ടീച്ചർ. കേരളത്തിലെ വർധനവിന്റെ കാര്യം കേന്ദ്രസർക്കാരിനെ അറിയിച്ചിട്ടുണ്ട്. ടെസ്റ്റുകളുടെ എണ്ണം വർധിപ്പിച്ചിട്ടുണ്ട്. രോഗവ്യാപനം നിയന്ത്രിക്കാൻ കർശന നിയന്ത്രണങ്ങൾ ഏർപ്പെടുത്തി. ഇനിയും കൂടുതൽ കൊവിഡ് വാക്സീൻ സംസ്ഥാനത്തിന് ആവശ്യമാണെന്നും മന്ത്രി പറഞ്ഞു. വാക്സീനേഷൻ വർധിപ്പിക്കണം. കേന്ദ്രസർക്കാരിൽ നിന്ന് 6084360 ഡോസ് വാക്സീനാണ് ലഭിച്ചത്. കിട്ടിയതിൽ 5675138 വാക്സീൻ വിതരണം ചെയ്തു. വാക്സീനേഷൻ മറ്റ് സംസ്ഥാനങ്ങളെ അപേക്ഷിച്ച് നല്ല പ്രകടനം നടത്തിയത് കേരളമാണ്. സീറോ വേസ്റ്റേജാണ്. ആരോഗ്യസെക്രട്ടറി കേരളത്തെ അഭിനന്ദിച്ചിരുന്നു. സംസ്ഥാനത്തിന്റെ പക്കൽ 580880 വാക്സീനാണ് ഉള്ളത്. കേന്ദ്ര ആരോഗ്യവകുപ്പ് മന്ത്രിയെ കാര്യം അറിയിച്ചിട്ടുണ്ട്. 50 ലക്ഷം കൊവിഡ് വാക്സീൻ വേണം. എങ്കിലേ മാസ് വാക്സീൻ ക്യാന്പെയ്ൻ വിജയിപ്പിക്കാനാവൂ. 45 വയസിന് മുകളിലുള്ള എല്ലാവർക്കും വാക്സീൻ നൽകണമെങ്കിൽ ഇത് ആവശ്യമാണെന്നും ശൈലജ പറഞ്ഞു.

You might also like

  • Lulu Exchange
  • Straight Forward

Most Viewed