മുഖ്യമന്ത്രി ഒരു "കോവിഡിയറ്റ്'; പരിഹസിച്ച് വി. മുരളീധരൻ
ന്യൂഡൽഹി: മുഖ്യമന്ത്രി പിണറായി വിജയനെ "കോവിഡിയറ്റ്' എന്ന് വിശേഷിപ്പിച്ച് കേന്ദ്രമന്ത്രി വി. മുരളീധരൻ. മുഖ്യമന്ത്രി കോവിഡ് പ്രോട്ടോക്കോൾ ലംഘിച്ചെന്ന വിവാദവുമായി ബന്ധപ്പെട്ടാണ് മുരളീധരൻ പരിഹാസവുമായി രംഗത്തെത്തിയത്. തുടർച്ചയായി കോവിഡ് പ്രോട്ടോക്കോൾ ലംഘിക്കുന്ന മുഖ്യമന്ത്രിയെ വിവരിക്കാൻ മറ്റൊരു വാക്കില്ലെന്നും മുരളീധരൻ ട്വിറ്ററിൽ കുറിച്ചു.

