സ്പീ​ക്ക​ർ ദു​രു​ദ്ദേ​ശ​ത്തോ​ടെ ത​ന്നെ ഫ്ളാ​റ്റി​ലേ​ക്ക് വി​ളി​പ്പി​ച്ചു​വെ​ന്ന് സ്വ​പ്ന


കൊച്ചി: സ്പീക്കർ പി. ശ്രീരാമകൃഷ്ണനെതിരെ ഗുരുതര ആരോപണവുമായി സ്വർണക്കടത്ത് കേസ് പ്രതി സ്വപ്ന സുരേഷ്. സ്പീക്കർ ദുരുദ്ദേശത്തോടെ തന്നെ ഫളാറ്റിലേക്ക് വിളിപ്പിച്ചുവെന്ന് സ്വപ്ന വെളിപ്പെടുത്തി. ഇഡി ഹൈക്കോടതിയിൽ നൽകിയ രണ്ടാം റിപ്പോർട്ടിലാണ് സ്വപ്നയുടെ മൊഴിയുള്ളത്. ചാക്കയിലെ ഫ്ളാറ്റ് തന്‍റെ ഒളിസങ്കേതമാണെന്ന് ശ്രീരാമകൃഷ്ണൻ പറഞ്ഞിരുന്നതെന്നും നിരവധി വട്ടം വിളിച്ചിട്ടും താൻ തനിച്ച് പോയിരുന്നില്ലെന്നും സ്വപ്ന പറഞ്ഞു. 

സ്പീക്കറുടെ വ്യക്തി താൽപര്യങ്ങൾക്ക് കീഴ്‍പ്പെടാതിരുന്നതിനാൽ‍ മിഡിൽ ഈസ്റ്റ് കോളജിന്‍റെ ചുമതലയിൽ നിന്ന് തന്നെ ഒഴിവാക്കിയെന്നും സ്വപ്ന വ്യക്തമാക്കി.‌ യുഎഇ കോൺസുലേറ്റിൽ നിന്ന് രാജിവ‌യ്ക്കുന്ന കാര്യം മുഖ്യമന്ത്രിയെ നേരിൽ കണ്ട് അറിയിച്ചിരുന്നുവെന്നും സ്വപ്ന മൊഴി നലൽകി. അതേസമയം, മുഖ്യമന്ത്രിയുടെ ഓഫീസിൽ എം. ശിവശങ്കറിന്‍റെ ടീം ഉണ്ടായിരുന്നുവെന്നും സ്വപ്ന വെളിപ്പെടുത്തി. ശിവശങ്കർ ടീം സർക്കാരിന്‍റെ പല പദ്ധതികളും ബിനാമി പേരുകളിൽ തട്ടിയെടുത്തുവെന്നും സി .എം രവീന്ദ്രൻ, ദിനേശൻ പുത്തലത്തു ഉൾപ്പടെയുള്ളവരായിരുന്നു ഇവരെന്നും സ്വപ്ന ആരോപിച്ചു.

You might also like

  • Lulu Exchange
  • Straight Forward

Most Viewed