ശ​ന്പ​ള​വും പെ​ൻ​ഷ​നും മുടങ്ങില്ല; ദുഃ​ഖ​വെ​ള്ളി​യും ഈ​സ്റ്റ​ർ ഞാ​യ​റും കേരളത്തിൽ ട്ര​ഷ​റി​ക​ൾ പ്ര​വ​ർ​ത്തി​ക്കും


തിരുവനന്തപുരം: പൊതു അവധി ദിവസങ്ങളായ ദുഃഖവെള്ളിയും ഈസ്റ്റർ ഞായറും ഈ വർഷം സംസ്ഥാനത്തെ ട്രഷറികൾ പ്രവർത്തിക്കും. ഇത് സംബന്ധിച്ചുളള ട്രഷറി ഡയറക്ടറുടെ സർക്കുലർ പുറത്തിറങ്ങി. 11−ാം ശന്പള പരിഷ്ക്കരണ ഉത്തരവ് അനുസരിച്ചുള്ള പുതുക്കിയ ശന്പളവും പെൻഷനും ഏപ്രിൽ മൂന്നു മുതൽ വിതരണം ചെയ്യുന്നതിന്‍റെ ഭാഗമായാണ് ദുഃഖവെള്ളി, ഈസ്റ്റർ ഞായർ എന്നിവ ട്രഷറി വകുപ്പിന് പ്രവൃത്തി ദിനമാക്കിയതെന്നാണ് സർക്കുലറിൽ പറയുന്നത്. 

ഈ ദിവസങ്ങളിൽ ഹാജരാകുന്നവർക്ക് മറ്റൊരു ദിവസം കോന്പൻസേറ്ററി അവധി അനുവദിക്കും. ക്രൈസ്തവ വിഭാഗത്തിൽപ്പെട്ട ജീവനക്കാർക്ക് നിയന്ത്രിത അവധി ആയിരിക്കുമെന്നും സർക്കുലറിൽ പറുന്നു.

You might also like

  • Lulu Exchange
  • Straight Forward

Most Viewed