ബഹ്റൈനിൽ കോവിഡ് മരണങ്ങൾ 513 ആയി


മനാമ:

ബഹ്റൈനിൽ ഇന്നലെ കോവിഡ് കാരണം ഒരു മരണം കൂടി രേഖപ്പെടുത്തി. 55 വയസ് പ്രായമുള്ള സ്വദേശി പുരുഷനാണ്  ഇന്നലെ  ജീവൻ നഷ്ടമായത്. ഇതോടെ ആകെ കോവിഡ് മരണങ്ങൾ 513 ആയി. 281 വിദേശികൾ ഉൾപ്പടെ ഇന്നലെ 865 പേർക്കാണ് പുതുതായി രോഗം സ്ഥിരീകരിച്ചത്. നിലവിൽ രാജ്യത്ത് കോവിഡ് ബാധിച്ച് ചികിത്സയിൽ കഴിയുന്നവരുടെ എണ്ണം 7850 ആണ്. ഇന്നലെ 861 പേർ കൂടി രോഗമുക്തി നേടിയതോടെ ആകെ രോഗമുക്തി നേടിയവരുടെ എണ്ണം 1,32, 455 ആയി. 54  പേരാണ് ഗുരുതരാവസ്ഥയില്‍ കഴിയുന്നത്. ഇന്നലെ 14587 പരിശോധനകള്‍ കൂടി നടന്നതോടെ ആകെ പരിശോധനകളുടെ എണ്ണം 35, 14, 202 ആയി.  നിലവിൽ 4,78,094 പേരാണ് കോവിഡ് വാക്സിൻ സ്വീകരിച്ചത്. ഇതിൽ 2,45,907  പേർ രണ്ട് ഡോസുകൾ സ്വീകരിച്ചവരാണ്. ഇന്നലെ 6167 പേർക്കാണ് വാക്സിൻ നൽകിയത്.

You might also like

  • Lulu Exchange
  • Straight Forward

Most Viewed