വിരലില്‍ പുരട്ടുന്ന മഷി മായ്ക്കാൻ സി.പി.എം രാസവസ്തു വിതരണം ചെയ്തെന്ന് ചെന്നിത്തല
തിരുവനന്തപുരം: ഇരട്ട വോട്ട് സംബന്ധിച്ച് അന്വേഷണം ആവശ്യപ്പെട്ട് കോൺഗ്രസ് കേന്ദ്ര നേതൃത്വം കേന്ദ്ര തെരഞ്ഞെടുപ്പ് കമ്മീഷന് പരാതി നല്‍കി. വോട്ടെടുപ്പിന് ശേഷം വിരലില്‍ പതിക്കുന്ന മഷി മായ്ക്കാനായി സി.പി.എം രാസവസ്തു വിതരണം ചെയ്യുന്നെന്നും രമേശ് ചെന്നിത്തല ആരോപിച്ചു. ഒരാള്‍ ഒരു വോട്ടുമാത്രം ചെയ്താല്‍ യു.ഡി.എഫിന് 110 സീറ്റ് ലഭിക്കുമെന്നും ചെന്നിത്തല പറഞ്ഞു. വോട്ടർ പട്ടികയിൽ ക്രമക്കേടിനെതിരെ ഹൈക്കോടതിയെ സമീപിച്ചതിന് പിന്നാലെയാണ് കോണ്‍ഗ്രസ് കേന്ദ്ര തിരഞ്ഞെടുപ്പ് കമ്മീഷനേയും സമീപിച്ചത്.

