എൽദോസ് കുന്നപ്പിള്ളിക്കും ഭാര്യയ്ക്കും ഇരട്ടവോട്ട്
കൊച്ചി: പെരുന്പാവൂർ എംഎൽഎ എൽദോസ് കുന്നപ്പിള്ളിക്കും ഭാര്യയ്ക്കും ഇരട്ടവോട്ട്. പെരുന്പാവൂർ രായമംഗലം പഞ്ചായത്തിലെ വോട്ടർമാരാണ് ഇരുവരും. എന്നാൽ മാറാടി പഞ്ചായത്തിലെ വോട്ടർ പട്ടികയിലും ഇരുവർക്കും വോട്ടുണ്ട്.
സംസ്ഥാനത്തെ വോട്ടർ പട്ടികയിൽ നാലര ലക്ഷം ഇരട്ടവോട്ടുണ്ടെന്ന പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തലയുടെ ഗുരുതര വെളിപ്പെടുത്തലിന് പിന്നാലെയാണ് യുഡിഎഫ് എംഎൽഎയുടെ പേരിലും ഇരട്ടവോട്ടുണ്ടെന്ന് കണ്ടെത്തിയത്. അതേസമയം, സംഭവത്തെക്കുറിച്ച് അറിയില്ലെന്ന് എൽദോസ് കുന്നപ്പിള്ളി പ്രതികരിച്ചു.

