തിരഞ്ഞെടുപ്പ് ബഹിഷ്ക്കരിക്കണം; വയനാട്ടിൽ മാവോയിസ്റ്റ് പോസ്റ്റർ


കൽപ്പറ്റ: തൊണ്ടർനാട് മട്ടിലയത്ത് മാവോയിസ്റ്റ് പോസ്റ്റർ. തിരഞ്ഞെടുപ്പ് ബഹിഷ്ക്കരിക്കണമെന്നാണ് പോസ്റ്ററിലെ നിർദേശം. വ്യാഴാഴ്ച രാത്രിയാണ് പോസ്റ്ററികൾ പ്രത്യക്ഷപ്പെട്ടത്. കോൺഗ്രസിന്‍റെ മൃദുഹിന്ദുത്വത്തിനും സിപിഐഎമ്മിന്‍റെ അവസരവാദ രാഷ്ട്രീയത്തിനും ബ്രാഹ്മണിക്കൽ ഹിന്ദുത്വ ഫാസിസത്തെ ചെറുക്കാൻ കഴിയില്ലെന്നും ഇതിനാൽ വോട്ട് ബഹിഷ്‌കരിച്ച് സായുധ പോരാട്ടത്തിൽ പങ്കാളികളാകണമെന്നുമാണ് പോസ്റ്ററിലുളളത്. പ്രദേശത്തെ കച്ചവടക്കാരായ ചിലരുടെ പേരുൾപ്പെടെ പരാമർശിച്ച് ഇവർ കർഷകരെ ചൂഷണം ചെയ്യുന്നത് നിർത്തണമെന്നും കർഷകർക്ക് ന്യായമായ വില നൽകണമെന്നും പോസ്റ്ററിൽ ആവശ്യപ്പെടുന്നു. സംഭവത്തിൽ തൊണ്ടനാട് പോലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു.

You might also like

  • Lulu Exchange
  • Straight Forward

Most Viewed