ഒരു മണ്ഡലത്തിലും കോൺഗ്രസിന് ബിജെപി വോട്ട് വേണ്ടെന്ന് എം.എം.ഹസൻ
കോഴിക്കോട്: ഒരു മണ്ഡലത്തിലും കോൺഗ്രസിന് ബിജെപി വോട്ട് വേണ്ടെന്ന് യുഡിഎഫ് കൺവീനർ എം.എം.ഹസൻ. അതേസമയം, ബിജെപിയുടെ വോട്ട് വേണ്ടെന്ന് വയ്ക്കാൻ സിപിഎം തയാറാകുമോയെന്നും ഹസൻ ചോദിച്ചു. കോഴിക്കോട്ട് സംസാരിക്കുകയായിരുന്നു അദ്ദേഹം. തലശേരി മണ്ഡലത്തിൽ ബിജെപിയുടെ വോട്ട് വേണ്ടെന്ന് പറയാൻ സിപിഎം നേതാക്കൾ തയാറാണോ. അവിടെ ബിജെപി സ്ഥാനാർഥിക്ക് വേണ്ടി അമിത് ഷാ നിശ്ചയിച്ചിരുന്ന പരിപാടി റദ്ദാക്കി. ആ സാഹചര്യത്തിൽ സംശയങ്ങൾ മാറ്റാൻ നിങ്ങൾക്ക് കഴിയുമോ. അത് പറയാത്തിടത്തോളം സിപിഎം- ബിജെപി കൂട്ടുകെട്ട് ഉണ്ടെന്ന് ഉറപ്പാണെന്നും ഹസൻ പറഞ്ഞു.

