കന്യാസ്ത്രീകളെ ആക്രമിച്ചവർ‍ക്കെതിരെ കർ‍ശന നടപടിയെടുക്കണമെന് അമിത് ഷായോട്് മുഖ്യമന്ത്രി


തിരുവനന്തപുരം: ട്രെയിനിൽ‍ യാത്ര ചെയ്യുന്ന കന്യാസ്ത്രീകളെയും പുതുതായി ക്രിസ്തുമതം സ്വീകരിച്ചവരെയും ഉത്തർ‍പ്രദേശിലെ ഝാൻസിയിൽ‍ വച്ച് അക്രമിച്ചവർ‍ക്കെതിരെ കർ‍ശന നടപടിയെടുക്കണമെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷായ്ക്ക് അയച്ച കത്തിലാണ് പിണറായി വിജയൻ ഇങ്ങനെ ആവശ്യപ്പെട്ടത്. 'കന്യാസ്ത്രീകളെ ആക്രമിച്ചവർ‍ക്കെതിരെ കർ‍ശന നടപടിയെടുക്കണം' അമിത് ഷായ്ക്ക് മുഖ്യമന്ത്രിയുടെ കത്ത്

ബജ്റംഗ്ദൾ‍ പ്രവർ‍ത്തകരും ഝാൻസി പോലീസും ചേർ‍ന്നാണ് ഇവരെ ഉപദ്രവിച്ചത്. ട്രെയിനിൽ‍ നിന്ന് ബലമായി അവരെ പിടിച്ചിറക്കി. തിരിച്ചറിയൽ‍ കാർ‍ഡ് കാണിച്ചിട്ടുപോലും പോലീസ് അവരെ വിട്ടില്ല. ഉന്നത തലത്തിലുള്ള ഇടപെടലിനു ശേഷം രാത്രി 11 മണിക്കാണ് പോലീസ് സ്റ്റേഷനിൽ‍ നിന്ന് ഇവരെ വിട്ടയച്ചത്.

രാജ്യത്തിന്‍റെ പ്രതിഛായയ്ക്കും മത സഹിഷ്ണുതാ പാരന്പര്യത്തിനും കളങ്കമുണ്ടാക്കുന്ന പ്രവൃത്തിയാണ് ബജ്റംഗ്ദളിന്‍റെയും പോലീസിന്‍റെയും ഭാഗത്തുനിന്നുണ്ടായത്. ഭരണഘടന ഉറപ്പു നൽ‍കുന്ന വ്യക്തിസ്വാതന്ത്ര്യത്തിനെതിരായ ഈ ആക്രമണത്തെ ഗൗരവമായി കാണണമെന്നും സംഭവത്തെ കേന്ദ്രസർ‍ക്കാർ‍ അപലപിക്കണമെന്നും മുഖ്യമന്ത്രി ആവശ്യപ്പെട്ടു.

You might also like

  • Lulu Exchange
  • Straight Forward

Most Viewed